മുംബൈ: പണത്തട്ടിപ്പ് കേസില്‍ മഹാരാഷ്ട്ര മുന്‍ റവന്യു മന്ത്രിയും എന്‍സിപി നേതാവുമായ ഏകനാത് ഖഡ്സെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ഹാജരായി.
കേസില്‍ ഖഡ്സെയുടെ മകളുടെ ഭര്‍ത്താവിനെ ഇഡി അറസ്റ്റ് ചെയ്തു. പൂനയില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ബുധനാഴ്ച ഖഡ്സെയുടെ മകളുടെ ഭര്‍ത്താവ് ഗിരീഷ് ചൗധരിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
ബിജെപിയില്‍നിന്ന് രാജിവച്ചാണ് ഖഡ്സെ എന്‍സിപിയില്‍ എത്തിയത്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണ സംഘത്തോട് സഹകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments