ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. ധാരാളം മിനറൽസിന്റെയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക ചർമ്മത്തിന് തിളക്കം നൽകുന്നു. ചർമ്മ സംരക്ഷണത്തിനായി വെള്ളരിക്ക ഏതൊക്കെ രീതിയിൽ ഉപയോഗിക്കാമെന്ന് നോക്കാം.
➤ ചര്‍മ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നല്‍കാന്‍ വെള്ളരിക്കാ നീര് പുരട്ടാവുന്നതാണ്. 30 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
➤ വരൾച്ച മാറ്റാന്‍ വെള്ളരിക്കാ നീരും അല്‍പം തൈരും ചേര്‍ത്ത് പുരട്ടുക. നല്ല പോലെ ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകികളയുക.
➤ മുഖത്തെ കരുവാളിപ്പ് മാറ്റാൻ പാലും വെള്ളരിക്കാനീരും ചേര്‍ത്തു പുരട്ടുക. കരുവാളിപ്പ് മാറ്റി മുഖം തിളക്കമുള്ളതാക്കാൻ ഈ പാക്ക് സഹായിക്കും.
Read Also:- യൂറോ കപ്പ് രണ്ടാം സെമി: ഡെൻമാർക്ക് കീപ്പറുടെ നേരെ ഇംഗ്ലണ്ട് ആരാധകരുടെ ലേസർ പ്രയോഗം
➤ എണ്ണമയമുള്ള ചര്‍മ്മത്തിന് വെള്ളരിക്ക നീരും ചന്ദനം പൊടിച്ചതും പയറുപൊടിയും രണ്ടു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് പുരട്ടുക. വെയിലേറ്റുള്ള മുഖത്തെ പാട് മാറാൻ ഈ പാക്ക് ഇടുന്നത് ഗുണം ചെയ്യും.
Post Your Comments