COVID 19KeralaLatest NewsNews

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍

കൊച്ചി : സംസ്ഥാനത്തെ കോവിഡ് ചികിത്സാ നിരക്കുകൾ പുതുക്കി നിശ്ചയിച്ചെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

പരമാവധി ഈടാക്കാവുന്ന തുക 2645 മുതൽ 9776 വരെയാണ്. പുതിയ നിരക്കുകൾ നിശ്ചയിച്ച ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി അനുമതി നൽകി. എന്നാൽ മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാം എന്ന സർക്കാർ ഉത്തരവും ഇതോടൊപ്പം ഹൈക്കോടതി റദ്ദാക്കി.

എൻഎബിഎച്ച് ആശുപത്രികളിൽ ജനറൽ വാർഡ്- 2910, മുറി (2 ബെഡ്) 2997, മുറി( 2 ബെഡ് എസി) 3491, സ്വകാര്യമുറി 4073, സ്വകാര്യ മുറി എസി 5819 എന്നിവയാണ് പുതുക്കിയ നിരക്ക്. എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ജനറൽ വാർഡിന് 2645 രൂപയും മുറി(രണ്ട് ബെഡ്) 2724 രൂപയും മുറി രണ്ട് ബെഡ് എസി 3174 രൂപയും സ്വകാര്യ മുറി 3703 രൂപയും സ്വകാര്യ മുറി എസി 5290 രൂപയുമാണ് പുതിയ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button