Latest NewsKeralaNattuvarthaNewsIndiaCrime

രാജ്യസ്നേഹിയാവാൻ ഇന്ത്യേഷെന്ന് മാതാപിതാക്കൾ പേരിട്ടു: ഇന്ന് പീ‍ഡനക്കേസ് പ്രതിയും കൊലക്കേസ് പ്രതിയും

കോഴിക്കോട്: ചേവായൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കോഴിക്കോട് ചേവായൂര്‍ സ്റ്റേഷന്‍ പരിധിയിലെ മുണ്ടിക്കല്‍ താഴത്ത് നിര്‍ത്തിയിട്ട ബസില്‍ മാനസിക വെല്ലുവിളി നേരിടുന്ന 21 കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലുള്ള ഒന്നാം പ്രതി ഗോപീഷിനെയും മൂന്നാം പ്രതി മുഹമ്മദ് ഷമീറിനെയും കൂടുതൽ തെളിവെടുപ്പിനായി കൊണ്ടുപോകും.

Also Read:കേരളം വിടാനുള്ള തീരുമാനത്തോടെ കിറ്റക്സ് ഓഹരികൾക്ക് കുതിച്ചു കയറ്റം: പ്രതികരണവുമായി സന്ദീപ് വാര്യർ

രണ്ടാം പ്രതിയായ ഇന്ത്യേഷിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഓഗസ്റ്റ് 15നാണ് ഇന്ത്യേഷ് ജനിച്ചത്. അതുകൊണ്ടാണ് മാതാപിതാക്കള്‍ ഈ പേരിട്ട് വിളിച്ചത് എന്ന് ബന്ധുക്കള്‍ പറയുന്നു. മകൻ രാജ്യസ്നേഹിയായി വളരണമെന്ന് ആഗ്രഹിച്ചാണ് മാതാപിതാക്കൾ ഇന്ത്യേഷ് കുമാർ എന്ന് പേരിട്ടത്. എന്നാൽ, വീട്ടുകാരുടെ ആഗ്രഹത്തിന് വിപരീതമായിരുന്നു ഇയാളുടെ യാത്ര. അടിപിടി കേസുകളിൽ തുടങ്ങിയ ക്രിമിനൽ വാസന ഒടുവിൽ കൊലക്കേസിൽ വരെ കലാശിച്ചിരിക്കുകയാണ്. 2003ല്‍ കാരന്തൂരില്‍ മൂന്ന് പേരെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതി ഇന്ത്യേഷാണ്. ഈ കേസില്‍ ജീവപര്യന്തം തടവ് അനുഭവിച്ച് പുറത്തിറങ്ങിയിട്ട് അധികനാളായിട്ടില്ല. അതിനിടയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ മാനഭംഗം ചെയ്തത്.

യുവതിയ പീഡിപ്പിക്കാനായി കൊണ്ടു പോയ അതേ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത് എന്നാണ് നിഗമനം. ഇയാൾ ജില്ല വിട്ടതായാണ് സൂചന. പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളുടെ വീട്ടിലും ഒളിവിൽ പോകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button