NattuvarthaLatest NewsKeralaNews

കോടികൾ വിലവരുന്ന തിമിം​ഗല ഛർദ്ദിയുമായി മൂന്നുപേർ പിടിയിൽ

30 കോടി രൂപയോളം വില വരുമെന്നാണ് നിഗമനം

തൃശൂർ: കോടികൾ വിലവരുന്ന തിമിം​ഗല ഛർദ്ദി (ആംബർഗ്രിസ്) പിടികൂടി. തൃശൂർ ചേറ്റുവയിലാണ് സംഭവം. പിടിച്ചെടുത്ത 18 കിലോയോളം ഭാരമുള്ള ആംബർഗ്രിസിന് വിപണിയിൽ 30 കോടി രൂപയോളം വില വരുമെന്നാണ് നിഗമനം.

ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വനം വിജിലൻസ് പിടികൂടി. വാടാനപ്പള്ളി സ്വ​ദേശി റഫീഖ്, പാലൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. കേരളത്തിൽ ഇതാദ്യമായാണ് സു​ഗന്ധ ലേപന വിപണിയിൽ വൻ വിലയുള്ള ആംബർഗ്രിസ് പിടികൂടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button