കൊച്ചി : കേരളത്തിൽ ഉപേക്ഷിച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലേയ്ക്ക്. തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് സംഘം ഹൈദരാബാദിലേയ്ക്ക് പോകുന്നത്.
Read Also : വിസ്മയ കേസ് : പ്രതി കിരണ്‍കുമാര്‍ നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ
രാവിലെ പത്തരയോടെയാകും സാബു ജേക്കബ് യാത്ര തിരിക്കുക. അതിന് മുൻപ് മാദ്ധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു ജേക്കബിനൊപ്പം ഡയറക്ടർമാരായ കെഎൽവി നാരായണൻ, ബെന്നി ജോസഫ്, ഓപ്പറേഷൻസിന്റെ വൈസ് പ്രസിഡന്റ് ഹർകിഷൻ സിങ് സോധി, സിഎഫ്ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ തുടങ്ങിയ ആറംഗ സംഘമാണ് കൊച്ചിയിൽ നിന്ന് തിരിക്കുന്നത്.
വ്യവസായ മന്ത്രി കെടി രാമറാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്സ് എംഡി ടെലിഫോണിൽ സംസാരിച്ചിരുന്നു. നിക്ഷേപം നടത്താൻ വൻ ആനുകൂല്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.
Post Your Comments