തിരുവനന്തപുരം: കേരളത്തിന് പുറത്തേക്കുളള ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കെഎസ്ആര്‍ടിസി. ഞായറാഴ്ച മുതല്‍ ബംഗളൂരുവിലേക്കുളള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാകും ബസുകള്‍.
Read Also : ചൈനയും അമേരിക്കയും ഇന്ത്യയെ തൊടാത്തത് മോദിയെ കാണുമ്പോൾ മുട്ട് വിറക്കുന്നതിനാൽ : എം അബ്ദുല്‍ സലാം
തിരുവനന്തപുരത്ത് നിന്നും ജൂലായ് 11 ഞായറാഴ്ച വൈകുന്നേരം മുതലും കോഴിക്കോട് നിന്നും കണ്ണൂര്‍ നിന്നും ജൂലായ് 12 തിങ്കള്‍ മുതലുമാണ് സര്‍വീസുകള്‍. തമിഴ്നാട് അന്തര്‍ഗതാഗത സര്‍വീസുകള്‍ക്ക് കേരളത്തിന് അനുമതി നല്‍കിയിട്ടില്ല. അതിനാലാണ് കര്‍ണാടക വഴിയുളള സര്‍വീസുകള്‍ ഇപ്പോള്‍ തുടങ്ങുന്നത്. എന്നാല്‍ യാത്ര ചെയ്യുന്നവര്‍ 72 മണിക്കൂര്‍ മുന്‍പുളള ആര്‍ടിപിസിആര്‍ ഫലമോ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ കരുതണം.
സര്‍വീസ് സമയങ്ങളെ കുറിച്ചും ടിക്കറ്റുകള്‍ക്കുമായി www.online.keralartc.com എന്ന വെബ്സൈറ്റോ മൊബൈല്‍ ആപ്പായ Ente KSRTCയോ ഉപയോഗിക്കാം.
Post Your Comments