
തിരുവല്ലം: ഓട്ടോറിക്ഷയില്‍ ബൈക്ക് തട്ടിയതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിലും അടിപിടിയിലും എട്ടുപേര്‍ക്ക് വെട്ടേറ്റു. വണ്ടിത്തടം, പാപ്പാന്‍ചാണി പ്രദേശങ്ങളിലെ യുവാക്കളാണ് ചേരിതിരിഞ്ഞു ആക്രമണം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒന്‍പതുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
read also: സ്ത്രീ കഥാപാത്രങ്ങള്‍ വിവസ്ത്രര്‍: ഫ്രീ ഫയര്‍ പോലുള്ള ഗെയിം ‘മരണക്കളി’
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു ചേരിയിലെ യുവാക്കളുടെ സംഘത്തലവന്റെ ഓട്ടോറിക്ഷയില്‍ എതിര്‍ചേരിയിലെ സംഘത്തിലെ ആളുടെ ബൈക്ക് തട്ടിയതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിൽ പരസ്പരം വാളും വെട്ടുകത്തിയുമുപയോഗിച്ച് വെട്ടിപ്പരിക്കേല്പ്പിക്കുകയായിരിന്നുവെന്ന് പോലീസ് പറയുന്നു
Post Your Comments