KeralaLatest NewsIndiaNewsCrime

കത്വയിൽ മെഴുകുതിരി പ്രകടനം നടത്തിയവരെവിടെ? ഇപ്പോൾ മനുഷ്യാവകാശവുമില്ല സാംസ്കാരിക നായകന്മാരുമില്ല: സന്ദീപ് വാചസ്പതി

മൂലമറ്റം: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കുഞ്ഞിന്റെ കൊലപാതകത്തിൽ പ്രതികരിക്കാത്ത കേരളത്തിലെ സാംസ്‌കാരിക ലോകത്തിനു രൂക്ഷവിമർശനം. സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്നവർ വണ്ടിപ്പെരിയാറിൽ മൗനമാചരിക്കുന്നത് എന്തേ എന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ. 6 വയസുകാരിയെ 3 വയസ് മുതല്‍ നിരന്തരം പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കെട്ടി തൂക്കിയ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ അർജുനെതിരെ പാർട്ടിയിലെ ആരും പ്രതികരിക്കാത്തതിനെതിരെയും വിമർശനം ഉയരുന്നുണ്ട്. സമാനമായ പല സംഭവങ്ങളിലും മൊഴുകുതിരി കത്തിച്ച്‌ പ്രതിഷേധങ്ങൾ നടത്തിയവരുടെ ഇപ്പോഴുള്ള മൗനം ആപത്താണെന്നാണ് വിമർശകർ പറയുന്നത്.

നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് ഓടിയെത്തുന്ന ജനകീയനായ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവാണ് പിഞ്ചുകുഞ്ഞിനെ നിഷ്കരുണം പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി വ്യക്തമാക്കുന്നു. കത്വയിൽ പെൺകുട്ടി കൊല്ലപ്പെട്ടാലും ഉത്തരേന്ത്യയിൽ പീഡനം നടന്നാലും മാത്രമാണ് കേരളത്തിൽ മെഴുകുതിരി പ്രതിഷേധവും പ്രതിഷേധ ചർച്ചകളും സംഭവിക്കാറുള്ളുവെന്ന് പരിഹസിക്കുകയാണ് സന്ദീപ് വാചസ്പതി. സന്ദീപ് വാചസ്പതിയുടെ വാക്കുകളിങ്ങനെ:

Also Read:മാസ്‌കും ഇല്ല , സാമൂഹിക അകലവും പാലിച്ചില്ല : വെള്ളച്ചാട്ടം കാണാനെത്തിയത് നൂറുകണക്കിന് വിനോദസഞ്ചാരികള്‍ , വീഡിയോ വൈറൽ

‘രാജ്യത്ത് ബിജെപി ഭരിക്കുന്ന ഇടങ്ങളിൽ പിഞ്ചുകുട്ടികളെ കൊല്ലപ്പെട്ടാലും പീഡിപ്പിക്കപ്പെട്ടാലും മാത്രമേ സാംസ്കാരിക കേരളത്തിലുള്ളവർക്ക് പ്രതിഷേധം നടത്തേണ്ടതുള്ളൂ. സ്വന്തം മൂക്കിന് കീഴിൽ, കൈയെത്തും ദൂരത്ത് ഒരു പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ സഖാവിനെതിരെ ശബ്ദിക്കാൻ ആരുമില്ല. ഇതൊന്നും ചർച്ച ചെയ്യില്ല, കാരണം കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. പിണറായി ഭരണത്തിൽ ഇങ്ങനെ ഒരു സംഭവം നടന്നു എന്ന് പറഞ്ഞാൽ അത് കമ്മ്യൂണിസത്തിനു നാണക്കേടാണ്. മലയാളികളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുന്നതാണ്. അതുകൊണ്ട് കണ്ടില്ല എന്ന് നടിക്കുകയാണ്.

മലയാളി എന്തുകൊണ്ടാണ് ഇത് ചർച്ച ചെയ്യാത്തത്. ഡി.വൈ.എഫ്.ഐക്കാർ പ്രതികളായാൽ എങ്ങനെയാണ് അത് കുറ്റമല്ലാതെ ആകുന്നത്? സിപിഎമ്മുകാരൻ തെറ്റ് ചെയ്‌താൽ അത് അന്തിച്ചർച്ചയുടെ വിഷയമല്ല. അപ്പോൾ നമുക്ക് മനുഷ്യാവകാശമില്ല. സാംസ്കാരിക നായകന്മാരില്ല. ഐ.പി.സി പോലും ഇവിടെ മാറ്റിയെഴുതുകയാണ്, പ്രതിസ്ഥാനത്ത് ഇടതുപക്ഷക്കാരൻ വന്നാൽ. ഈ കാപട്യം മലയാളി എന്നവസാനിപ്പിക്കുന്നുവോ അന്ന് മാത്രമേ കേരളം രക്ഷപ്പെടുകയുള്ളു. എന്തുകൊണ്ടാണ് വണ്ടിപ്പെരിയാർ കേസ് ആരും ചർച്ച ചെയ്യാത്തതെന്ന് മലയാളി ചിന്തിക്കണം. ഇനിയുമുണ്ട് ഇങ്ങനെയുള്ളവർ, അവർ ചുവപ്പിൽ അഭയം പ്രാപിക്കുകയാണ്. ചുവപ്പായാലേ പിന്നെ എന്തിനു കൊടിത്തണൽ കിട്ടും’- സന്ദീപ് വാചസ്പതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button