![](/wp-content/uploads/2021/07/uk-cm.jpg)
ഡെറാഡൂണ്‍ : സംസ്ഥാനത്തെ ഗാര്‍ഹിക ഉപഭോഗത്തിനായി 100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും അതിനുശേഷം 101 യൂണിറ്റ് മുതല്‍ 200 യൂണിറ്റ് വരെ 50 ശതമാനം ഇളവോടെ വൈദ്യുതി ലഭ്യമാകുമെന്നും പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് ഊര്‍ജ്ജ മന്ത്രി ഹരക് സിംഗ് റാവത്ത്. ഉത്തരാഖണ്ഡില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പുതിയ തീരുമാനം.
സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിലൂടെ സംസ്ഥാനത്തെ 13 ലക്ഷം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് ഊര്‍ജ്ജ മന്ത്രി പറഞ്ഞു. അതേസമയം ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ 300 യൂണിറ്റ് വരെ എല്ലാ വീടുകളിലും സൗജന്യ വൈദ്യുതി നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തിരുന്നു. ദില്ലിയില്‍ ആം ആദ്മി സര്‍ക്കാര്‍ പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്നുന്നുണ്ട്.
അതേസമയം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി സൗജന്യമായി നൽകുമ്പോൾ കേരളത്തിൽ വൈദ്യുതി ചാർജ് കുത്തനെ ഉയരുകയാണ്. സ്ളാബ് അനുസരിച്ച് വൈദ്യുതി ബിൽ നോക്കുകയാണെങ്കിൽ ഓരോ മാസവും അടയ്‌ക്കേണ്ടതിന്റെ രണ്ടിരട്ടിയാണ് കേരളത്തിലെ ജനങ്ങൾ ബില്ലായി അടയ്ക്കുന്നത്.
Post Your Comments