
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ എല്ലാ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. സ്ഥലം എം എൽ എ കൂടിയാണ് ഇദ്ദേഹം. വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ തന്നെ ആവശ്യമായ നിയമസഹായം വീട്ടുകാര്‍ക്ക് നല്‍കിയെന്നും അന്നേദിവസം തന്നെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ നിര്‍ദേശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:വിവിധ കാരണങ്ങൾ പറഞ്ഞ് 14600 പ്രവാസികളുടെ ഡ്രൈവിംങ് ലൈസൻസുകൾ റദ്ദാക്കി
സംഭവവുമായി ബന്ധപ്പെട്ട ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. എല്ലാ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു. കുടുംബത്തിനും പെൺകുട്ടിക്കും എല്ലാവിധ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കേസിൽ ഇതുവരേക്ക് മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്. അഭിലാഷ്, നൗഫല്‍, മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. 18 വയസ്സുള്ള പെണ്‍കുട്ടിയെ 2019 മുതല്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. പതിനാറു വയസ്സു മുതല്‍ മയക്കുമരുന്നു നല്‍കിയും നഗ്നചിത്രങ്ങള്‍ കാട്ടിയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നൽകിയിരുന്നു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Post Your Comments