തിരുവനന്തപുരം: ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരരക്ഷ നല്‍കാനും തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ജുലൈ മാസത്തെയും ഓഗസ്റ്റിലെയും കിറ്റുകൾ ഒരുമിച്ച് ചേർത്തായിരിക്കും സ്പെഷ്യൽ കിറ്റ്.
കോവിഡ് കാലത്ത് 40 ഓളം റേഷന്‍ വ്യാപാരികള്‍ മരിച്ചിട്ടുണ്ട്. സാധാരണക്കാരുമായി ഏറ്റവുമധികം ഇടപെടുന്ന ആളുകള്‍ എന്നത് കണക്കിലെടുത്താന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 84 ലക്ഷം സ്പെഷ്യൽ കിറ്റാണ് വിതരണം ചെയ്യുക. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും അനുവദിക്കും.
തിരുവനന്തപുരം മൃഗശാലയില്‍ പാമ്പു കടിയേറ്റ് മരിച്ച അര്‍ഷാദിന്റെ കുടുംബത്തിന് ധനസഹായം നല്‍കാനും തീരുമാനിച്ചു. 20 ലക്ഷം രൂപയാണ് അർഷാദിന്റെ കുടുംബത്തിന് ധനസഹായം നൽകുക. ഇതില്‍ പത്ത് ലക്ഷം രൂപ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ്. ഈ മാസം 21 മുതൽ നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കറിൻറെ സസ്പെൻഷൻ പിൻവലിക്കുന്നത് മന്ത്രിസഭാ യോഗം ചർച്ച ചെയ്തില്ല.
Post Your Comments