മുംബൈ: രാജ്യത്തെ പതിനാല് ബാങ്കുകള്‍ക്ക് വൻ പിഴയിട്ട് റിസര്‍വ് ബാങ്ക്. ബന്ദന് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ക്രഡിറ്റ് സൂയിസ്, ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കര്‍ണാടക ബാങ്ക് ലിമിറ്റഡ്, കരൂര്‍ വൈശ്യ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജമ്മു ആന്‍ഡ് കശ്മിര് ബാങ്ക് ലിമിറ്റഡ്, ഉത്തര്‍കാശി സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവക്കാണ് പിഴയിട്ടത്.
Read Also : പെരുമൺ ദുരന്തത്തിന് ഇന്ന് 33 വയസ്സ് : നഷ്ടമായത് 105 ജീവനുകൾ
ബാങ്കുകളിൽ നടത്തിയ പരിശോധനയിൽ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിരുന്ന ഒന്നോ അതില്‍ അധികമോ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ചില ബാങ്കുകള്‍ പരാജയപ്പെട്ടിരുന്നു. 1949ലെ ബാങ്കിങ് റെഗുലേഷന് ആക്ടിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ബാങ്കുകൾ പ്രവര്‍ത്തിച്ചതായും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. തുടർന്നാണ് 14 ബാങ്കുകള്‍ക്ക് പിഴ ചുമത്താന്‍ ആര്.ബി.ഐ തീരുമാനിച്ചത്.
Post Your Comments