ന്യൂഡൽഹി : ചാണകത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഖാദി പ്രകൃതിക് പെയിന്റിന്റെ ബ്രാൻഡ് അംബാസിഡറായി നിതിൻ ഗഡ്കരി. ചാണകത്തിൽ നിന്നുള്ള പെയിന്റ് നിർമ്മാണം ഏറ്റെടുക്കാൻ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ഖാദി പ്രകൃതിക് പെയിന്റിന്റെ ജയ്പൂരിലെ പുതിയ ഓട്ടോമേറ്റഡ് മാനുഫാക്ചറിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഗ്രാമീണ, കാർഷിക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കുന്നതിന് ഇത് വളരെയധികം ഉപകരിക്കും. ചാണകത്തിൽ നിന്ന് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഒരേയൊരു പെയിന്റാണിതെന്നും അദ്ദേഹം പറഞ്ഞു. ‘ദരിദ്രരിൽ ദരിദ്രരായവരുടെ പ്രയോജനത്തിനായി സുസ്ഥിര വികസനം സൃഷ്ടിക്കുന്നതിന് ഖാദി പ്രകൃതിക് പെയിന്റിന് കഴിയും, ഓരോ ഗ്രാമത്തിലും ഖാദി പ്രകൃതിക് പെയിന്റ് യൂണിറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം’-നിതിൻ ഗഡ്കരി പറഞ്ഞു.
Read Also : കേരളത്തിലെ ലളിതകലാ അക്കാദമിയെ സംരക്ഷിക്കാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാവുമോ?
ജയ്പൂരിലെ കുമാരപ്പ നാഷണൽ ഹാൻഡ്‌മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്യാമ്പസിലാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചത്. പുതിയ യൂണിറ്റ് കമ്മീഷൻ ചെയ്യുന്നത് പെയിന്റിന്റെ ഉൽപാദന ശേഷി ഇരട്ടിയാക്കും. നിലവിൽ പ്രതിദിനം 500 ലിറ്റർ ഉത്പാദനമാണ് നടത്തുന്നത്. ഇനി ഇത് 1,000 ലിറ്റർ വരെ ഉയരും.
Post Your Comments