തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മാ പാലിന് വില കൂട്ടുന്നു എന്ന മില്‍മാ ചെയര്‍മാന്റെ വാദം തള്ളി മന്ത്രി ചിഞ്ചു റാണി. പാല്‍ ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സര്‍ക്കാരിന് മിൽമ ശുപാര്‍ശ നല്‍കിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വില കൂടില്ലെന്നാണ് മന്ത്രിയുടെ ഉറപ്പ്. കോവിഡ് സാഹചര്യമാണ് വില കൂടാനുള്ള കാരാണമെന്നായിരുന്നു ചെയർമാൻ പറഞ്ഞത്.
Also Read:ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്: ഇന്ത്യയുടെ സ്ഥാനം ഇത്
എന്ത് തന്നെയായാലും പാല്‍ വില ഉടനെ കൂട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ‘ഇപ്പോള്‍ വില കൂട്ടുന്നത് ശരിയായ നടപടിയല്ല. പാലിന് ഏറ്റവും കൂടുതല്‍ വില ലഭിക്കുന്നത് കേരളത്തിലാണ്. മില്‍മയുടെ ശുപാര്‍ശ സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും’, മന്ത്രി പ്രതികരിച്ചു.
‘ഇപ്പോള്‍ വില കൂട്ടുന്നത് ശരിയായ നടപടിയല്ല. പാലിന് ഏറ്റവും കൂടുതല്‍ വില ലഭിക്കുന്നത് കേരളത്തിലാണ്. മില്‍മയുടെ ശുപാര്‍ശ സര്‍ക്കാരിന് ലഭിച്ചിട്ടില്ല’, മന്ത്രി പ്രതികരിച്ചു.
Post Your Comments