
തിരുവനന്തപുരം : വിതുരയില്‍ വാട്‌സാപ്പ് വഴി പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ദളിത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടില്‍നിന്നും കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം യുവാവ് കടന്നുകളയുകയായിരുന്നു. പാലോട് സ്വദേശി അനീഷാണ് പിടിയിലായത്.
Read Also : കേരളത്തിന് കൂടുതൽ കൊവിഷീൽഡ് വാക്‌സിൻ എത്തിച്ച് നൽകി കേന്ദ്ര സർക്കാർ
തിങ്കളാഴ്ച്ച രാത്രി അനീഷ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ വിതുര പോലീസില്‍ പരാതി നല്‍കി. അന്വേഷണമായതോടെ വീട്ടിനുള്ളില്‍ പെണ്‍കുട്ടിയെ പൂട്ടിയിട്ട് ഇയാള്‍ കടന്നുകളയുകയായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടിച്ചത്. തുടർന്ന് പെണ്‍കുട്ടി പ്രതിയുടെ വീട്ടിലുണ്ടെന്ന് മനസിലാക്കി പൊലീസെത്തി മോചിപ്പിക്കുകയായിരുന്നു.
Post Your Comments