കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ജഡ്ജിയെ അപമാനിച്ചെന്ന ആക്ഷേപത്തിലാണ് മമതയ്ക്ക് പിഴ വിധിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമത ഫലം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസ് പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി കൗശിക് ചന്ദയെ ഒഴിവാക്കണമെന്ന ആവശ്യവും മമത ഉയര്‍ത്തിയിരുന്നു.
ജഡ്ജിക്കെതിരായ ഈ ആരോപണം കോടതിയലക്ഷ്യമായി കണ്ട കൊല്‍ക്കത്ത ഹൈക്കോടതി മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിക്കുകയായിരുന്നു. ജസ്റ്റിസ് ചന്ദക്ക് ബി ജെ പി നേതാക്കളുമായി ബന്ധമുണ്ടെന്നും മമതയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ജൂഡൂഷ്യറിയെ മോശമായ ചിത്രീകരിക്കുന്ന നടപടിയാണ് മമതയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ചന്ദ തന്നെയാണ് മമതയ്ക്ക് പിഴ വിധിച്ചിരിക്കുന്നത്.
Post Your Comments