Latest NewsKeralaNews

കൈയും കാലും വെട്ടി നഗരസഭയ്ക്ക് മുന്നില്‍ വയ്ക്കും കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കും: എംഎല്‍എ പി പി ചിത്തരഞ്‌ജനു വധഭീഷണി

മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് പി പി ചിത്തരഞ്ജന്‍ എംഎല്‍എ.

തിരുവനന്തപുരം: ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജനെതിരെ വധഭീഷണി. തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. എംഎല്‍എയുടെ കൈയും കാലും വെട്ടി ആലപ്പുഴ നഗരസഭയ്ക്ക് മുന്നില്‍ വയ്ക്കുമെന്നും കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കുമെന്നുമാണ് ഭീഷണി.

read also: ‘കൈവിട്ട കളി’: ഒരു കയ്യിൽ ബിയർ, മറുകൈയ്യിലെ കുട്ടിയെ വിട്ട് പന്ത് പിടിച്ചു, വൈറലായി വീഡിയോ

ഒമ്പത് ദിവസത്തിനകം രാജ്യംവിടണമെന്നും ബെന്നി മാര്‍ട്ടിന്‍ മൂവാറ്റുപുഴ എന്ന പേരിൽ വന്ന കത്തിൽ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് പി പി ചിത്തരഞ്ജന്‍ എംഎല്‍എ.

shortlink

Related Articles

Post Your Comments

Related Articles


Back to top button