തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അടിസ്ഥാന സൗകര്യങ്ങള്‍, ആശുപത്രികളിലെ ചികിത്സ എന്നിവയെല്ലാമാണ് കേന്ദ്ര സംഘം പരിശോധിച്ചത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും സംഘാംഗങ്ങളുമായി ചര്‍ച്ച ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ടാം തരംഗം മറികടക്കാത്തതിനാല്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് തീരുമാനമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. വാക്സിന്‍ വിതരണം വേഗത്തിലാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക നിര്‍ദേശങ്ങളൊന്നും കേന്ദ്ര സംഘം നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ജനസംഖ്യാടിസ്ഥാനത്തില്‍ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കോവിഡ് വന്നവരുടെ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണ്. ജൂലൈ മാസത്തോടെ 90 ലക്ഷത്തോളം വാക്സിന്‍ ഡോസുകള്‍ അധികമായി നല്‍കണമെന്ന ആവശ്യമാണ് കേന്ദ്ര സംഘത്തിനു മുന്നില്‍വെച്ചത്. ഈ നിര്‍ദേശത്തോട് കേന്ദ്ര സംഘം യോജിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments