ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍പ്രൈസ് പ്രഖ്യാപനം. രാജ്യത്ത് കൊവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ 23,123 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. പുതുതായി ചുമതലയേറ്റ മന്ത്രിമാരുടെ ആദ്യ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. ‘പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തില്‍ നമ്മള്‍ നേരിട്ട വെല്ലുവിളികള്‍ എന്താണെന്ന് ഇപ്പോള്‍ നമുക്കറിയാം. അതിനാല്‍, ഭാവി കണക്കിലെടുത്ത് ഏകദേശം 23,123 കോടി രൂപയുടെ ഒരു പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് ‘ -കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവിയ പറഞ്ഞു.
Read Also : മറ്റ് എന്ത് ആവശ്യവും പരിഗണിക്കാം: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി
736 ജില്ലകളില്‍ പീഡിയാട്രിക്സ് വിഭാഗങ്ങള്‍ സ്ഥാപിക്കാനും 20,000 പുതിയ ഐസിയു കിടക്കകള്‍ സ്ഥാപിക്കാനും മരുന്നുകളുടെ സ്റ്റോക്ക് സ്വന്തമാക്കാനും പുതിയ പാക്കേജ് സഹായിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പുതിയ പാക്കേജില്‍ 15,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കും. 8000 കോടിയുടെ ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
Post Your Comments