Latest NewsKeralaIndiaNews

പെരുമൺ ദുരന്തത്തിന് ‌ഇന്ന് 33 വയസ്സ് : നഷ്ടമായത് 105 ജീവനുകൾ

കൊല്ലം : പെരുമൺ ദുരന്തത്തിന് ‌ഇന്ന് 33 വയസ്സ്. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ ഐലന്റ് എക്‌സ്പ്രസ്സ് അഷ്മുടിക്കായലിൽ പതിച്ചപ്പോൾ നഷ്ടമായത് 105 ജീവനുകളാണ്. തീവണ്ടി പെരുമൺ പാലം കടക്കും മുമ്പ് അഷ്ടമുടിക്കായലിലേക്ക് കൂപ്പുകുത്തി. ഒന്നിന് പുറകെ ഒന്നായി അഷ്ടമുടിക്കായലിൽ പതിച്ചത് 14 ബോഗികൾ ആയിരുന്നു. ദുരന്തത്തിന്റ കാരണം ഇന്നും ചോദ്യചിഹ്നമായി നിൽക്കുകയാണ്.

Read Also : 2021-ൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത മൊബൈൽ ആപ്പുകൾ : ലിസ്റ്റ് കാണാം 

കുഞ്ഞു കുട്ടികളടക്കം 105 ജീവനുകൾ പൊലിഞ്ഞു. ഇരുനൂറിലധികം പേർ പരുക്കുകളോടെ രക്ഷപെട്ടു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടകാരണമെന്നായിരുന്നു റെയിൽവേയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എന്നാൽ ടൊർണാഡോ ചുഴലിയാണ് ദുരന്തകാരണമെന്നാണ് റെയിൽവേയിലെ സേഫ്റ്റി കമ്മീഷണർ ആയിരുന്ന സൂര്യനാരായണന്റെ കണ്ടെത്തൽ.

എന്നാൽ ചുഴലിക്കാറ്റെന്ന വാദം പ്രദേശവാസികൾ തള്ളി. പാളത്തിൽ ജോലികൾ നടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ട്രെയിൻ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണമെന്ന് അഭ്യൂഹങ്ങൾ പടർന്നു.സംഭവത്തിൽ പുനരന്വേഷണം നടന്നെങ്കിലും ചുഴലിക്കാറ്റെന്ന നിഗമനത്തിൽ നിന്ന് മാറ്റം വന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button