നോയിഡ : പന്ത്രണ്ടു വയസ്സുകാരൻ കൗമാരക്കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. മൂന്ന് മാസം മുമ്പാണ് സഹോദരൻ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാൽ ബലാത്സംഗ ആരോപണത്തെക്കുറിച്ച് പെൺകുട്ടി അമ്മയോട് പറഞ്ഞിരുന്നെങ്കിലും ശ്രദ്ധിച്ചില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടിക്ക് എന്തെങ്കിലും ഇന്ഫെക്ഷനാകുമെന്നാണ് വീട്ടുകാര്‍ കരുതിയത്.
പെൺകുട്ടിയുടെ അച്ഛൻ ഒരു നിർമ്മാണ തൊഴിലാളിയാണ്, അമ്മ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുന്നു. അമ്മയുടെ തൊഴിലുടമ പെണ്‍കുട്ടിയുടെ വയര്‍ കണ്ട് സംശയം തോന്നി ചിലത് ചോദിച്ചപ്പോഴാണ് മകളുടെ ഗർഭധാരണത്തെക്കുറിച്ച് കുടുംബം അറിഞ്ഞത്.
പെൺകുട്ടിയുടെ ദുരവസ്ഥ അറിഞ്ഞ ശേഷം അമ്മയുടെ തൊഴിലുടമ ചൈൽഡ്ലൈനില്‍ വിളിക്കുകയും പോലീസുകാർ കേസന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ ഇരുവർക്കും ഈ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments