ചണ്ഡീഗഢ്: പാകിസ്താനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ രണ്ട് സൈനികർ പഞ്ചാബ് പോലീസിന്റെ പിടിയിൽ. ഇന്ത്യന്‍ പട്ടാളത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച രഹസ്യ സ്വഭാവമുള്ള രേഖകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തു. പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയ്ക്കു വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തവരാണ് പിടിയിലായത്.
ഹര്‍പ്രീത് സിങ് (23), ഗുര്‍ഭേജ് സിങ് (23) എന്നീ ശിപായിമാരാണ് അറസ്റ്റിലായത്. രഹസ്യ സ്വഭാവമുള്ള 900-ത്തില്‍ അധികം രേഖകള്‍ ഇവര്‍ ഐ.എസ്.ഐയുമായി പങ്കുവെച്ചെന്നും പഞ്ചാബ് ഡി.ജി.പി. അറിയിച്ചു.
19 രാഷ്ട്രീയ റൈഫിള്‍സ് അംഗമായ ഹര്‍പ്രീതിന് അനന്ത്നാഗിലായിരുന്നു പോസ്റ്റിങ്. 2017-ലാണ് അമൃത്സറിലെ ചീച്ചാ സ്വദേശിയായ ഹര്‍പ്രീത് സൈന്യത്തില്‍ ചേര്‍ന്നത്. 18 സിഖ് ലൈറ്റ് ഇന്‍ഫന്റ്റി അംഗമായ ഗുര്‍ഭേജ് സിങ്, കാര്‍ഗിലില്‍ ക്ലര്‍ക്ക് ആയാണ് ജോലി ചെയ്തിരുന്നത്. 2015-ലാണ് പുനിയനിലെ ടാന്‍ ടരണ്‍ സ്വദേശിയായ ഗുര്‍ഭേജ് സിങ് സൈന്യത്തില്‍ ചേര്‍ന്നത്.
Post Your Comments