പീരുമേട് : ഇടുക്കിയിൽ വീണ്ടും ഭൂചലനം. രാത്രി 8.50, 9.02 സമയങ്ങളിലാണു ഭൂചലനം ഉണ്ടായത്. 8.50 ന് ഉണ്ടായ ചലനം 5 സെക്കന്‍ഡ് നീണ്ടു നിന്നു. കെട്ടിടങ്ങളുടേയും മറ്റും ജനല്‍ ചില്ലകള്‍ ഭൂചലനത്തില്‍ പൊട്ടിയതായും റിപ്പോര്‍ട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വള്ളക്കടവില്‍ ഉള്‍പ്പെടെ ഭൂചലനം അനുഭപ്പെട്ടു. പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി, പെരുവന്താനം പ്രദേശങ്ങളില്‍ ചലനം അനുഭവപ്പെട്ടു. ഇന്നലെ വൈകിട്ട് ഈ മേഖലയില്‍ ഇടിമിന്നല്‍ ഉണ്ടായിരുന്നു. കുമളിയിലും ശക്തമായ ഭൂചലനം ഉണ്ടായിട്ടുണ്ട്.
റിക്ടര്‍ സ്‌കെയിലെ അളവ് നിജപ്പെടുത്തിയിയാല്‍ മാത്രമെ കൃത്യമായ ഭൂചലനത്തിന്റെ തോത് അറിയാനാകു.
Post Your Comments