ധാക്ക: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് സമ്മാനം അയച്ച് നൽകി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. ഹരിഭംഗ ഇനത്തിൽപ്പെട്ട 300 കിലോ മാമ്പഴങ്ങളാണ് ഷേഖ് ഹസീന ത്രിപുര മുഖ്യമന്ത്രിയ്ക്ക് സമ്മാനമായി നൽകിയത്. അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷണറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: തെരുവുനായ്ക്കളുടെ കടിയേറ്റാൽ ലക്ഷങ്ങളുടെ നഷ്ടപരിഹാരം ചോദിച്ചു വാങ്ങാം: നിങ്ങളറിയേണ്ട നിയമങ്ങൾ
ഷെഖ് ഹസീനയെ പ്രതിനിധീകരിച്ച് ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷണറാണ് ബിപ്ലബ് ദേബിന് മാമ്പഴങ്ങൾ കൈമാറിയത്. സമ്മാനം നൽകിയതിന് ബംഗ്ലാദേശ് മുഖ്യമന്ത്രിയ്ക്ക് ഹൃദമായ നന്ദി അറിയിക്കുന്നുവെന്ന് ബിപ്ലബ് ദേബ് കുമാർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും ഷേഖ് ഹസീന മാമ്പഴങ്ങൾ അയച്ചിരുന്നു. 2600 കിലോ മാമ്പഴമാണ് ഇരുവർക്കും ഉപഹാരമായി നൽകിയത്.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഉപഹാരമായാണ് മാമ്പഴം നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. പ്രസിഡന്റ് രാംനാഥ് കോവിന്ദിനും ഷേഖ് ഹസീന മാമ്പഴം സമ്മാനമായി നൽകിയിരുന്നു.
Post Your Comments