കോഴിക്കോട്: മാനസികാസ്വസ്ഥ്യമുള്ള യുവതിയ്ക്ക് നേരെ അതിക്രമം. വീടുവിട്ടിറങ്ങിയ യുവതിയെ കൂട്ടിക്കൊണ്ടുപോയി നിര്‍ത്തിയിട്ട ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. ഞായറാഴ്ചയാണ് സംഭവം.
മാനസികാസ്വാസ്ഥ്യമുള്ള യുവതി വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയതായിരുന്നു. ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ട് പരിചയം സ്ഥാപിച്ച രണ്ട് യുവാക്കള്‍ യുവതിയെ സമീപത്തെ ബസ് സ്റ്റാന്റിനകത്തേക്ക് കൊണ്ടുപോകുകയും അവിടെ നിര്‍ത്തിയിട്ടിരുന്ന ബസിനകത്ത് വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശിയായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരാണ് പിടിയിലായത്.
read also: ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ട്വിറ്ററിനെതിരെ നടപടി സ്വീകരിക്കാം : കേന്ദ്രത്തോട് ഹൈക്കോടതി
ബസിനകത്ത് വച്ച് യുവതി ബലാത്സംഗം ചെയ്ത ഇവര്‍ മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തി, ഇയാളും പെണ്‍കുട്ടിയെ പിഡിപ്പിച്ചു. അതിന് ശേഷം ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു. വീട്ടില്‍ തിരിച്ചെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടെത്തിയ ബന്ധുക്കളുടെ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് വീട്ടുകാര്‍ ചേവായൂര്‍ പൊലീസില്‍ പരാതി നല്കി.
Post Your Comments