തിരുവനന്തപുരം: ജില്ലയിൽ അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷൻ ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും തൊഴിൽ വകുപ്പും സംയുക്തമായാണ് വാക്സിനേഷൻ നടപ്പാക്കുന്നത്.
ജില്ലയിൽ ആകെ 11,158 അതിഥി തൊഴിലാളികളാണുള്ളത്. കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ അതിഥി തൊഴിലാളികൾക്കായി ആനയറ വലിയ ഉദേശ്വരം സ്‌കൂളിൽ രണ്ടു വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു. 619 പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചുവെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.വാക്‌സിൻ ലഭ്യത അനുസരിച്ച് ജില്ലയിലുടനീളം കൂടുതൽ വാക്സിനേഷൻസെഷനുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
Post Your Comments