കൊച്ചി: ഭക്ഷണം എത്തിക്കാൻ വൈകി എന്നാരോപിച്ചു സ്വകാര്യ ഭക്ഷണ വിതരണക്കമ്ബനിയുടെ ജീവനക്കാരനെ മർദ്ദിക്കുകയും കാല്‍ കൊണ്ട് ഭക്ഷണം തട്ടിത്തെറിപ്പിക്കുകയും ചെയ്ത യുവാവിന് നേരെ പ്രതിഷേധം. കഴിഞ്ഞ രണ്ടു ദിവസമായി ഡെലിവറി ബോയ് വരാന്‍ താമസിച്ചതിന് കസ്റ്റമര്‍ ചെയ്തത് കണ്ടോ.. എന്ന തലക്കെട്ടോടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസം 26 ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ നടന്ന സംഭവമാണ് ഇതെന്നും ദൃശ്യങ്ങളിൽ സൂചനയുണ്ട്. എന്നാൽ ഈ സംഭവം നടന്ന സ്ഥലമെവിടെയെന്നോ ഇവര്‍ ആരാണെന്നോ വീഡിയോയിൽ വ്യക്തമല്ല.
ഭക്ഷണവുമായെത്തിയ ഡെലിവറി ബോയി ഡോര്‍ബെല്‍ മുഴക്കി പുറത്ത് കാത്തു നില്‍ക്കുന്നതും ഏറെ നേരം കഴിഞ്ഞു പുറത്തുവന്ന യുവാവ് ഡെലിവറി ബോയിയോട് എന്തൊക്കെയോ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഭക്ഷണം ഇയാള്‍ക്ക് നേരെ നീട്ടിയിട്ടും അതു വാങ്ങാന്‍ കൂട്ടാക്കാതെ തിരികെ കൊണ്ടു പോകാന്‍ പറയുന്നു. ഇതോടെ ഡെലിവറി ബോയി ഭക്ഷണം വീടിന്റെ മുന്‍വശത്ത് വച്ചു. ഇതില്‍ പ്രകോപിതനായ യുവാവ് കാല്‍ കൊണ്ട് ഭക്ഷണം തട്ടിത്തെറിപ്പിച്ചു. മുറ്റത്തെ മണ്ണിലേക്ക് ഭക്ഷണ പൊതി വീണു. കൂടാതെ യുവാവ് ഡെലിവറി ബോയിയെ മുറ്റത്തേക്ക് തള്ളിയിട്ടു. പിന്നീട് അവിടെ എന്ത് നടന്നു എന്ന് വീഡിയോയിൽ ഇല്ല.
read also: സ്വർണ്ണക്കടത്തിൽ കുരുക്ക് മുറുകുന്നു: അർജുൻ ആയങ്കിയ്ക്ക് എസ്കോർട്ട് പോയ വാഹനം പിടിച്ചെടുത്തു
യുവാവിന്റെ വീട്ടില്‍ തന്നെ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യുവാവിനെതിരെ വിമർശനവുമായി പലരും രംഗത്തെത്തി. ‘എന്തുവേണമെങ്കിലും ചെയ്യാം പക്ഷേ കഴിക്കുന്ന ആഹാരത്തോട് ചെയ്യുന്നത് ഈശ്വരന്‍ പോലും പൊറുക്കില്ല ഒരു നേരത്തെ ആഹാരത്തിന് വേണ്ടി നടക്കുന്ന ജനങ്ങളുടെ ഉണ്ട്. ഇവനു ഒരുകാലത്ത് ആഹാരത്തിനുവേണ്ടി യാചിക്കും’ എന്നും ‘ഒരു നാളില്‍ അവന്‍ കാല് കൊണ്ട് തട്ടി തെറുപ്പിച്ച ഭക്ഷണത്തിന് കണക്ക് പറയേണ്ടി വരും…. ലക്ഷക്കണക്കിന് പാവങ്ങള്‍ പട്ടിണി കിടക്കുമ്ബോള്‍ ഈ തെമ്മാടിത്തരം ദൈവം പൊറുക്കില്ല തീര്‍ച്ച’, ‘ഭക്ഷണം പുറം കാലുകൊണ്ട് തട്ടി കളഞ്ഞു അവന്‍ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി വേണ്ടി തെണ്ടുന്നകാലം വിദൂരമല്ല’. ‘ഭക്ഷണം കാലുകൊണ്ട് തട്ടികളഞ്ഞത് സ്വന്തം അമ്മയെ തല്ലിയതിനു സമം , കാലം കര്‍മത്തിന്റെ രൂപത്തില്‍ തിരിച്ചടിക്കും എന്നും ഈ പണവും പ്രതാപവും ഉണ്ടാകില്ല . ഒരു നേരത്തെ ആഹാരത്തിനു വേണ്ടി നാലാളുടെ മുന്നില്‍ കൈ നീട്ടേണ്ട ഗതികേട് വരാതിരിക്കട്ടെ എന്ന് മാത്രം ദൈവത്തോട് പ്രാര്‍ത്ഥിക്കാം. നിന്റെ അവസാനം നീ പച്ചനോട്ട് വാരിത്തിന്ന് പണ്ടാരടങ്ങും….കോവിഡ് എന്തോരം സാധുക്കളെ, ഓരോ കുടുംബങ്ങളുടെ ആശ്രയങ്ങളെ കൊണ്ടുപോയി…..ഇവനെയൊന്നും വൈറസുപോലും തിരിഞ്ഞുനോക്കുന്നില്ലല്ലോ’ തുടങ്ങിയുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
Post Your Comments