റോം: ഫ്രാൻസിസ് മാർപ്പാപ്പ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. രണ്ടുദിവസം മുൻപ് വന്‍കുടലിന് ശസ്ത്രക്രിയ കഴിഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഭാതഭക്ഷണം കഴിച്ചതായും ഏതാനും ചുവടുകള്‍ നടന്നതായും വത്തിക്കാന്‍ അറിയിച്ചു. രാത്രി സുഖമായി ഉറങ്ങിയ മാര്‍പാപ്പ പ്രഭാതഭക്ഷണത്തിനു ശേഷം പത്രം വായിച്ചെന്നും വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.
റോമിലെ ജെമല്ലി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ മാര്‍പാപ്പയുടെ കുടലിന്റെ ഒരുഭാഗം നീക്കം ചെയ്തിട്ടുണ്ട്.
ശസ്ത്രക്രിയക്കു ശേഷം നടത്തിയ പരിശോധനകളില്‍ പ്രശ്നങ്ങളൊന്നുമില്ല. കുറച്ചു ദിവസം കൂടി അദ്ദേഹത്തിന് ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വന്‍കുടലിന്റെ പേശികളില്‍ വീക്കമുണ്ടാകുന്നതു മൂലം കുടല് ചുരുങ്ങിപ്പോകുന്ന രോഗത്തിനാണ് ശസ്ത്രക്രിയ നടത്തിയത്.
Post Your Comments