![](/wp-content/uploads/2021/07/1-4.jpg)
കോട്ടയം: ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നഴ്‌സിങ് അസിസ്റ്റന്റ് അറസ്റ്റില്‍. ഉദയനാപുരം താഴത്തുതറ, പി.കെ. നാരായണനെ (53) ആണ് അറസ്റ്റ് ചെയ്തത്. ചേര്‍ത്തല സ്വദേശിയായ 43 വയസ്സുകാരിയുടെ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ആശുപത്രി അധികൃതരുടെ പ്രതികരണം ഇങ്ങനെ, ‘വനിതകളായ രോഗികള്‍ക്ക് ഇത്തരം ചികിത്സകള്‍ നടത്തുമ്പോള്‍ വനിതാ ജീവനക്കാര്‍ ഒപ്പം വേണമെന്നു കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂട്ടിരിപ്പുകാരില്‍ ഒരാളുടെ സാന്നിധ്യവും ഉണ്ടായിരിക്കണം. സംഭവസമയം വനിതാ ജീവനക്കാരിയും രോഗിയുടെ കൂട്ടിരിപ്പുകാരന്റെയും സാന്നിധ്യം മുറിയില്‍ ഇല്ലാതിരുന്നതു സംബന്ധിച്ചും വിശദമായി അന്വേഷിക്കും.’ ഡോ. ടി.കെ. ജയകുമാര്‍ (സൂപ്രണ്ട്, മെഡിക്കല്‍ കോളജ്, കോട്ടയം) അറിയിച്ചു.
ജൂണ്‍ 21ന് ഉച്ചയ്ക്കു ശേഷമാണു ആശുപത്രിയിലെത്തിയ വീട്ടമ്മയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അമിതമായി ഉറക്കഗുളിക കഴിച്ച നിലയിലായിരുന്നു ഇവരെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. വയര്‍ കഴുകുന്നതിന് അടച്ചിട്ട മുറിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാരായണന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി.
read also: പൂഞ്ഞാർ ആശാൻ പേജ് ഹാക്ക് ചെയ്തു: ഏതു 16 തന്തയ്ക്കുണ്ടായവനാണേലും ചെവിയിൽ നുള്ളിക്കോ എന്ന് പിസി ജോർജ്
നാരായണനൊപ്പം ഒരു വനിത ജീവനക്കാരി കൂടി ഉണ്ടായിരുന്നു. ഇവര്‍ പുറത്തേക്കു പോയപ്പോഴാണു പീഡനശ്രമം നടന്നത്. ആശുപത്രി വിട്ടു വീട്ടിലെത്തിയപ്പോള്‍ ഇവര്‍ സംഭവം ഭര്‍ത്താവിനെ അറിയിക്കുക ആയിരുന്നു. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കി. 2018 ലും നാരായണനെതിരെ സമാന പരാതി ഉയര്‍ന്നിരുന്നു. അന്ന് 10 ദിവസം ജോലിയില്‍നിന്നു മാറ്റി നിര്‍ത്തിയ ശേഷം വീണ്ടും ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments