തിരുവനന്തപുരം : സംസ്ഥാനത്ത് ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കില്ല. നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചയോ അതിലധികമോ നീളാനാണ് സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും പരിശോധനകൾ വർദ്ധിപ്പിക്കാനാണ് ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനമായിരിക്കുന്നത്.
Read Also : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം ഇന്ന്
അതേസമയം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും. ജില്ലകളിലെ സാഹചര്യം വിലയിരുത്തിയ ശേഷമാകും ഇളവുകള്‍ തീരുമാനിക്കുക. ജില്ലകളിലെ വാക്സിനേഷന്‍, കൊവിഡ് പരിശോധനകള്‍, പ്രതിരോധ നടപടികള്‍ എന്നിവയും ചര്‍ച്ച ചെയ്യും.
സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശങ്കാ ജനകമല്ല, എന്നാൽ ജാഗ്രത വേണം. കൃത്യമായി ടെസ്റ്റുകൾ നടത്തുന്നതിനാലാണ് ടെസ്റ്റ് പോസിറ്റിവിറ്റി പത്തിന് മുകളിൽത്തന്നെയായി തുടരുന്നതെന്നും വിദഗ്ധസമിതി വിലയിരുത്തുന്നു.
Post Your Comments