തിരുവനന്തപുരം: കെ എം മാണിയെ കുറിച്ച് കേരളത്തിനും പൊതുസമൂഹത്തിനും ബോദ്ധ്യമുണ്ടെന്നും പാർട്ടി നിലപാട് സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം പറയുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മാധ്യമങ്ങളുടെ മുന്നിൽ പൊട്ടിത്തെറിച്ച് സംസാരിച്ച മന്ത്രി ഇക്കാര്യത്തിൽ മാധ്യമ പ്രവർത്തകർ വിഷമിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു.
അതേസമയം, അറിയിക്കേണ്ടവരെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും പാർട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമെന്നുമായിരുന്നു ഇക്കാര്യത്തിൽ ജോസ് കെ മാണിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിലടക്കം ഇടത് മുന്നണിയോട് പരാതിയും ഉണ്ടായിരുന്നിട്ടും അത് പരസ്യമാക്കാതിരുന്ന കേരളാ കോണ്‍ഗ്രസ് കെ എം മാണി അഴിമതിക്കാരനാണെന്ന പരാമർശത്തിൽ പ്രതികരണം രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്.
ഇടത് മുന്നണിയോടും സര്‍ക്കാരിനോടും കടുത്ത പ്രതിഷേധം അറിയിച്ച ജോസ് കെ മാണി സർക്കാരിന്റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം.
Post Your Comments