Latest NewsKeralaNews

കേരളാ കോൺഗ്രസിൽ വാർഡ് തലം മുതൽ പുന:സംഘടന: പാർട്ടി ഘടന തന്നെ മാറുമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: കേരളാ കോൺഗ്രസിൽ വാർഡ് തലം മുതൽ തന്നെ പുന:സംഘടന നടത്തും. പാർട്ടി ചെയർമാൻ ജോസ്.കെ മാണിയാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയത്ത് നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനൊടുവിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പെയിൻ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഭരിക്കുന്നത് യോഗി, എന്‍കൗണ്ടര്‍ ഉണ്ടായേക്കുമെന്ന് ഭയം: അഞ്ച് കൊടുംകുറ്റവാളികള്‍ പോലീസിന് മുന്നില്‍ കീഴടങ്ങി

പാർട്ടി ഘടന തന്നെ മാറുമെന്നും പ്രവാസി മലയാളികൾക്ക് പാർട്ടി അംഗത്വമെടുക്കുന്നതിന് അവസരം ഒരുക്കുമെന്നും ജോസ് കെ മാണി വിശദമാക്കി. മറ്റ് പാർട്ടികളിൽ നിന്നും നിരവധിയാളുകൾ കേരള കോൺഗ്രസിലേക്ക് എത്തുന്നുണ്ടെന്നും ജോസ്.കെ മാണി പറഞ്ഞു.

നിയമസഭാ കൈയാങ്കളി കേസിൽ സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കെ.എം മാണിയുടെ പേര് കുറ്റക്കാരനാണെന്നോ അഴിമതിക്കാരൻ ആണെന്നോ പറഞ്ഞിട്ടില്ല. ഇക്കാര്യം പാർട്ടി പരിശോധിച്ചു. എൽഡിഎഫ് കൺവീനറോട് ഇക്കാര്യം സംസാരിച്ചുവെന്നും മുന്നണി കൺവീനർ എ.വിജയരാഘവനും ഇക്കാര്യം കൃത്യമായി വിശദീകരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

Read Also: ബാറുകളും ക്ലബുകളും ഇനി പുലര്‍ച്ചെ 3 മണിവരെ, പുതിയ എക്‌സൈസ് നയം നിലവില്‍ വന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button