Latest NewsKeralaNews

ജീവൻ രക്ഷാ പതക് പുരസ്‌കാര തുക കൈമാറി കളക്ടർ

തിരുവനന്തപുരം: രാഷ്ട്രപതിയുടെ 2020 ലെ ജീവൻ രക്ഷാ പതക് പുരസ്‌കാരത്തിന് അർഹരായവരിൽ തിരുവനന്തപുരം ജില്ലയിലുള്ളവർക്കുള്ള പുരസ്‌കാര തുക കൈമാറി കളക്ടർ. ചെന്നൈ എഗ്മൂർ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യവെ ഓടുന്ന ട്രെയിനിൽനിന്നു തെറിച്ചുവീണു പ്ലാറ്റ്ഫോമിന്റെ ഇടയിൽ പെട്ടുപോയ കുട്ടിയെ അത്ഭുതകരമായി രക്ഷിച്ച ആർ.പി.എഫ്. കോൺസ്റ്റബിൾ എസ്.വി. ജോസ്, പാർവതീപുത്തനാറിലേക്കു ചാടിയ യുവതിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സി.ഐ.എസ്.എഫ് ജവാൻ ബാല നായിക് ബനാവത് എന്നിവർക്കാണു ജീവൻ രക്ഷാ പതക്കിന്റെ ഭാഗമായുള്ള പുരസ്‌കാര തുക കൈമാറിയത്.

Read Also: ഇന്ത്യയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം കോവിൻ ഉപയോഗിക്കാൻ താത്പര്യം പ്രകടിപ്പിച്ച് വിദേശ രാജ്യങ്ങൾ: കൂടുതൽ വിവരങ്ങൾ അറിയാം

തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് എസ്.വി. ജോസ്. തുമ്പ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സി.ഐ.എസ്.എഫ് യൂണിറ്റിലാണ് ബാല നായിക് സേവനം ചെയ്യുന്നത്.

ചേംബറിൽ നടന്ന ചടങ്ങിൽ അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ഇ. മുഹമ്മദ് സഫീർ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.കെ. വിനീത്, ഹൂസൂർ ശിരസ്തദാർ ടി.എസ്. അനിൽകുമാർ എന്നിവരും പങ്കെടുത്തു.

Read Also: കള്ളനായും കൊലപാതകിയായും അഴിമതിക്കാരനായുമുള്ള അഭിനയം ശരിക്കുള്ള സ്വഭാവമാണോ? സഖാവ് മുകേഷിനോട് ചില ചോദ്യങ്ങളുമായി രാഹുൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button