KeralaLatest NewsNews

വികസനം വാക്കുകളില്‍ മാത്രം, മലപ്പുറത്തെ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല : ഫാത്തിമ തഹിലിയ

 

മലപ്പുറം: ഇടതു സര്‍ക്കാരിന്റെ വികസനം വാക്കുകളില്‍ മാത്രമെന്ന്
എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര ഫണ്ട് അനുവദിക്കുന്നില്ലെന്നാണ് ഫാത്തിമ തഹിലിയയുടെ ആരോപണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഫാത്തിമ ഇടത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

Read Also : 18 കോടിയുടെ മരുന്നിനുള്ള നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എളമരം കരിം എംപിയുടെ കത്ത്

ഈ കൊവിഡ് കാലത്തും ആശുപത്രികള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കാതെ ബുദ്ധിമുട്ടിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഫണ്ട് കാത്ത് നിന്നാല്‍ ഒന്നും നടക്കില്ലെന്ന സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളതെന്നും ഫാത്തിമ ആരോപിക്കുന്നു. എന്തെങ്കിലും വികസനം നടക്കണമെങ്കില്‍ പൊതു ജനങ്ങളോട് കൈ നീട്ടേണ്ട ഗതികേടിലാണ് നമ്മുടെ ആശുപത്രികളെന്നും തഹിലിയ ഫേസ്ബുക്കില്‍ കുറിച്ചു.

ഫാത്തിമ തഹിലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘മലപ്പുറത്തെ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാനായി പൊതു ജനങ്ങളില്‍ നിന്ന് സംഭാവന അവശ്യപ്പെട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഈ കൊറോണ കാലത്തും ആശുപത്രികള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കാതെ ബുദ്ധിമുട്ടിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഫണ്ട് കാത്ത് നിന്നാല്‍ ഒന്നും നടക്കില്ലെന്ന സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തില്‍. ആശുപത്രിയില്‍ എന്തെങ്കിലും വികസനം നടക്കണമെങ്കില്‍ പൊതു ജനങ്ങളോട് കൈ നീട്ടേണ്ട ഗതികേടിലാണ് നമ്മുടെ ആശുപത്രികള്‍’ – ഫാത്തിമ തഹിലിയ ആരോപിച്ചു.

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജനകീയ സഹകരണത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ‘മലപ്പുറത്തിന്റെ പ്രാണവായു’ പദ്ധതിയുടെ ഉദ്ഘാടനത്തിനു പിന്നാലെയാണ് ഫാത്തിമ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ‘പ്രാണവായു’ പദ്ധതിയുടെ ഉദ്ഘാടനം നടന്‍ മമ്മൂട്ടി ഇന്ന് ഓണ്‍ലൈനിലൂടെയാണ് നിര്‍വ്വഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button