Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ആശുപത്രിയില്‍ കാല്‍ ചങ്ങലയ്ക്കിട്ട വൃദ്ധന്‍ സ്റ്റാന്‍ സ്വാമിയെന്ന വ്യാജ പ്രചാരണം

ജാമ്യം നല്‍കിയില്ലെങ്കില്‍ ആശുപത്രിയിൽ പോകില്ലെന്നും താന്‍ ജയിലില്‍ കിടന്ന് മരിക്കുമെന്നും നേരത്തെ സ്റ്റാന്‍ സ്വാമി കോടതിയില്‍ പറഞ്ഞിരുന്നു.

ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ ജൂഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിൽ വ്യാജപ്രചാരണവുമായി ഒരു കൂട്ടർ രംഗത്ത്. ഇത് മൂലം വലിയ വിദ്വേഷ പ്രചാരണമാണ് നടന്നത്. സ്റ്റാന്‍ സ്വാമിയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇതിനാധാരം. ആശുപത്രിക്കിടക്കയില്‍ കാല്‍ ചങ്ങല കൊണ്ട് ബന്ധിച്ച, ഓക്‌സിജന്‍ മാസ്‌ക് വെച്ച ഒരു വയോധികന്റെ ചിത്രം സ്റ്റാൻ സ്വാമിയുടേതെന്ന പേരിൽ പ്രചരിക്കുകയായിരുന്നു.

എന്നാല്‍ ഈ ചിത്രം ഫാ സ്റ്റാന്‍ സ്വാമിയുടേതല്ല. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു കൊലക്കേസ് പ്രതിയുടെ ചിത്രമാണിത്. ബാബുറാം ബല്‍വാന്‍ സിങ് എന്നാണ് ഈ വയോധികന്റെ പേര്. ഈ വയോധികന്റെ ചിത്രം മെയ് മാസത്തില്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു. തുടർന്ന് യുപി ജയില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആനന്ദ് കുമാര്‍ അന്ന് തന്നെ വാര്‍ഡന്‍ അശോക് യാദവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ കൊലപാതക്കേസിലാണ് വൃദ്ധന്‍ ജയിലായത്. ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രനവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ്‌ സ്റ്റാന്‍ സ്വാമി മരണപ്പെട്ടത്. മെയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കൊവിഡാനന്തര ചികില്‍സയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. മരണം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

കോടതി സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് മരണം. 2018 ജനുവരി 1ന് പുനെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റുചെയ്തത്. ജയിലില്‍ തുടരുന്നതിനിടെയാണ് മേയ് 28നാണ് സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ജൂലൈ ആറ് വരെ ആശുപത്രിയില്‍ തുടരാനും കോടതി അനുവദിച്ചിരുന്നു. ഇതിനിടെയാണ് ആരോഗ്യ നില മോശമായതും മരണം സംഭവിക്കുകയുമായിരുന്നു. ജാമ്യം നല്‍കിയില്ലെങ്കില്‍ ആശുപത്രിയിൽ പോകില്ലെന്നും താന്‍ ജയിലില്‍ കിടന്ന് മരിക്കുമെന്നും നേരത്തെ സ്റ്റാന്‍ സ്വാമി കോടതിയില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button