ന്യൂഡല്‍ഹി: ബാറുകളും ക്ലബുകളും പുലര്‍ച്ചെ മൂന്നു മണി വരെ പ്രവര്‍ത്തിക്കാം.. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പുതിയ എക്‌സൈസ് നയം നിലവില്‍ വന്നു. പുതിയ നയം നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ ഇടങ്ങിയതും തിരക്കേറിയതുമായി സ്ഥലങ്ങളില്‍ നിന്ന് മദ്യവില്‍പ്പനയ്ക്ക് വിശാലവും എയര്‍കണ്ടീഷന്‍ ചെയ്തതുമായ സ്റ്റോറുകള്‍ മാറ്റിസ്ഥാപിക്കണം. എല്‍ -7 വി (ഇന്ത്യന്‍, വിദേശ മദ്യം) രൂപത്തിലുള്ള ചില്ലറ വില്‍പ്പനയ്ക്ക് മാര്‍ക്കറ്റുകള്‍, മാളുകള്‍, വാണിജ്യ റോഡുകള്‍, പ്രദേശങ്ങള്‍, പ്രാദേശിക ഷോപ്പിംഗ് കോംപ്ലക്സുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തുറക്കാന്‍ അനുവാദമുണ്ടാകും.
Read Also : സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കൂടുതൽ വാക്‌സിൻ ഉടൻ വിതരണം ചെയ്യും : കേന്ദ്രം
മദ്യവില്‍പ്പന ശാലകളും നല്ല രീതിയില്‍ എയര്‍ കണ്ടീഷന്‍ ചെയ്തതും മികച്ച രീതിയില്‍ ശുചിത്വമുള്ളതുമായിരിക്കണം. കടയുടമകള്‍ കടകള്‍ക്കുള്ളിലും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും റെക്കോര്‍ഡിംഗ് മിനിമം ഒരു മാസത്തേക്ക് നിലനിര്‍ത്തുകയും വേണം. ഇടുങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തുറസായ ഇടങ്ങളിലേക്ക് ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യം നല്‍കുന്നതുമായിരിക്കണം മദ്യവില്‍പന ശാലകളെന്നും പുതിയ നയത്തില്‍ പറയുന്നു.
Post Your Comments