ഇന്നത്തെക്കാലത്ത് ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് നടുവേദന. നടുവിന് കൂടുതല്‍ ക്ഷതവും ആയാസവുമുണ്ടാക്കുന്ന യാത്രകള്‍ നിത്യവും ചെയ്യുന്നത് നടുവേദനയിലേക്ക് നയിക്കും. ഇതു പലപ്പോഴും ചെറിയ വേദനയില്‍ തുടങ്ങി അസഹനീയമായി മാറുന്നതായാണ് കാണുന്നത്.
തൊഴിലിനോടനുബന്ധമായി, ജന്‍മനാലുള്ള വൈകല്യങ്ങളെത്തുടര്‍ന്ന്, മറ്റു രോഗങ്ങളുടെ അനുബന്ധമായി ഇങ്ങനെ പല കാരണങ്ങളാല്‍ നടുവേദന ഉണ്ടാകാം. വേദനയുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ചികിത്സയും സങ്കീര്‍ണമാകും.പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് നടുവേദന കൂടുതലായി കണ്ടുവരുന്നത്. ഇന്ന് പുരുഷനും സ്ത്രീയും ഒരുപോലെ തൊഴിലുകള്‍ ചെയ്യുകയും ഒപ്പം സ്ത്രീകള്‍ വീട്ടുജോലികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.
ശാരീരിക ആയാസമുള്ള ജോലികള്‍, ആഹാരരീതിയില്‍ വന്ന വ്യത്യാസങ്ങള്‍, പോഷകം കുറഞ്ഞ ആഹാരങ്ങള്‍ കഴിക്കുന്നത് തുടങ്ങിയവ പുരുഷന്‍മാരില്‍ നടുവേദനയ്ക്കു കാരണമാകുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം, ട്യൂമര്‍, മൂത്രാശയ സംബന്ധമായ രോഗാവസ്ഥകള്‍ എന്നിവയുടെ ലക്ഷണമായും നടുവേദന പ്രത്യക്ഷപ്പെടാം.
Post Your Comments