KeralaLatest NewsNews

അമൃതാനന്ദമയി ആശ്രമത്തില്‍ വിദേശവനിത കൈവരിയില്‍ തൂങ്ങി മരിച്ച നിലയില്‍

വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

കരുനാഗപ്പള്ളി: അമൃതാനന്ദമയി ആശ്രമത്തില്‍ വിദേശവനിത തൂങ്ങി മരിച്ച നിലയില്‍. ഫിന്‍ലന്‍ഡ് സ്വദേശിനിയായ ക്രിസ എസ്റ്റര്‍ (52) ആണ് മരിച്ചത്. ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

read also: നടുറോഡില്‍ വച്ച്‌ വിവാഹം: വിദേശമദ്യ വില്‍പനശാലയ്ക്കു മുന്നിൽ മണ്ഡപം, പുലിവാല് പിടിച്ച്‌ സമരക്കാര്‍

വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ക്രിസ മാനസിക പ്രശനങ്ങള്‍ക്ക് മരുന്നുകള്‍ കഴിച്ചിരുന്നതായി പറയപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലും അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തിരുന്നു. 2020 ജൂണ്‍ 24ന് യുകെ സ്വദേശിനിയായ സ്റ്റെഫേഡ്സിയോന ആണ് അന്ന് മരിച്ചത്.

shortlink

Post Your Comments


Back to top button