ഇ-കൊമേഴ്സ് വമ്പന്മാരായ ആമസോണിന് പറ്റിയ വലിയ പിഴവാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായി കൊണ്ടിരിക്കുന്നത്. അബദ്ധം തിരിച്ചറിഞ്ഞപ്പോഴേക്കും വന്ന ഓർഡറുകൾ നൂറിലധികം. ഇന്നലെയാണ് സംഭവം. തിങ്കളാഴ്ച തോഷിബ എയര്‍കണ്ടീഷണര്‍ (എസി) ആമസോണ്‍ ലിസ്റ്റുചെയ്തത് വെറും 5900 രൂപയ്ക്ക്. ഇതിന്റെ യഥാര്‍ത്ഥ വില 96,700 രൂപയായിരുന്നു. ഇതിന് 94 ശതമാനം ഡിസ്‌ക്കൗണ്ട് എന്നാണ് ആമസോണ്‍ കാണിച്ചത്. മാത്രവുമല്ല മാസം തോറും ഗഡുക്കളായി 278 രൂപ നിരക്കില്‍ ഇഎംഐ ആയി നല്‍കിയാല്‍ മതിയെന്ന ഓഫറും നല്‍കിയിരുന്നു. പക്ഷെ വൈകിയാണ് അവരാ തെറ്റ് തിരിച്ചറിഞ്ഞത്.
Also Read:ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം: ടിപിആർ 15 ന് മുകളിലാണെങ്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ
59,490 രൂപയ്ക്ക് ഗ്ലോസ്സ് വൈറ്റ് വേരിയന്റായ അതേ തോഷിബ 1.8 ടണ്‍ 5 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ ആമസോണ്‍ ലിസ്റ്റുചെയ്തിരുന്നത് യഥാര്‍ത്ഥ വിലയില്‍ നിന്ന് 20 ശതമാനം മാത്രം കിഴിവിലായിരുന്നു. 2800 രൂപയുടെ ഇഎംഐ ആണ് ഇതിന് ഇട്ടിരുന്നത്.
ഈ ഇന്‍വെര്‍ട്ടര്‍ എസിയുടെ ചില പ്രത്യേക സവിശേഷത ആന്റിബാക്ടീരിയല്‍ കോട്ടിംഗ് ആയിരുന്നു. ഒരു ഡസ്റ്റ് ഫില്‍ട്ടര്‍, ഒരു ഡ്യുമിഡിഫയര്‍ എന്നിവയും ഉണ്ട്. തോഷിബ എസിക്ക് ഒരു വര്‍ഷത്തെ വാറന്റിയും ഒക്കെ നല്‍കുന്നുണ്ട്. രണ്ടും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് ഉപയോക്താക്കള്‍ ലോട്ടറി അടിച്ചതായി കണ്ടത്. എന്തായാലും കാര്യം മനസ്സിലാക്കിയ ആമസോണ്‍ വൈകാതെ തെറ്റു തിരുത്തി.
ആമസോണിൽ വിലക്കുറവ് മിക്കപ്പോഴും ലഭ്യമാകാറുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങളിൽ പലരും എ സി ബുക്ക് ചെയ്തതോടെയാണ് കാര്യങ്ങൾ സങ്കീർണ്ണമായത്.
Post Your Comments