Latest NewsIndia

ഗോവയ്ക്ക് പിന്നാലെ കർണാടകയ്ക്കും പുതിയ ഗവർണർ: ഗവർണറായി എത്തുന്നത് കേന്ദ്രമന്ത്രി, 8 സംസ്ഥാനങ്ങളിൽ മാറ്റം

കേന്ദ്രമന്ത്രിസഭാ വികസനം രണ്ടു ദിവസങ്ങൾക്കകമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്.

ന്യൂഡൽഹി:  മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണറായി മാറ്റി നിയമിച്ച് രാഷ്ടപ്രതി റാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. ഡോ. കംബംപട്ടി ഹരിബാബു ആയിരിക്കും പുതിയ മിസോറം ഗവർണർ. കേന്ദ്ര സാമൂഹിക നീതി മന്ത്രി താവർചന്ദ് ഗെലോട്ടിനെ കർണാടക ഗവർണറാക്കി. കേന്ദ്രമന്ത്രിസഭാ വികസനം രണ്ടു ദിവസങ്ങൾക്കകമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്.

read also: സഹകരണ ബാങ്കില്‍ നിന്ന് 1.66 കോടി വെട്ടിച്ചു, സിപിഎം ഏരിയാ സെക്രട്ടറിയുടെ മകന്‍ പിടിയില്‍

ഹരിയാന ഗവർണർ സത്യദേവ് നാരായൺ ആര്യയെ ത്രിപുര ഗവർണറാക്കി. ഹിമാചൽ പ്രദേശ് ഗവർണർ ബന്ദാരു ദത്താത്രേയ ആണ്. ജാർഖണ്ഡ് ഗവർണറായി ത്രിപുര ഗവർണർ രമേശ് ബായിസിനെ നിയമിച്ചു. മംഗുഭായ് ഛഗൻഭായ് പട്ടേൽ ആണ് മധ്യപ്രദേശിലെ പുതിയ ഗവർണർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button