കൊളംബോ: ഇന്ത്യക്കെതിരായ പരമ്പരയിൽ രണ്ടാം നിര ടീമിനെ പ്രഖ്യാപിക്കാനൊരുങ്ങി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. പ്രധാന താരങ്ങൾ കരാർ ഒപ്പുവെക്കാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് ശ്രീലങ്കൻ ബോർഡിന്റെ ഈ നീക്കം. കരാർ ഒപ്പുവയ്ക്കാത്ത ഒരു താരത്തെയും സെക്ഷന് പരിഗണിക്കില്ലെന്ന് സെലക്ടർ ചെയർമാൻ പ്രമോദയ വിക്രമസിംഗേ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനത്തിന് ശേഷമാവും ഇന്ത്യക്കെതിരായ ടീമിനെ ശ്രീലങ്ക പ്രഖ്യാപിക്കുക. കരാർ ഒപ്പുവയ്ക്കാതെ ഒരു ഡിക്ലറേഷൻ എഴുതിയാണ് ലങ്കൻ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് യാത്രയായത്. ലസിത് എംബുൽദേനിയ, വിശ്വ ഫെർണാണ്ടോ, ലഹിരു കുമര, അഷൻ ബണ്ടാര, കസുൻ രജിത എന്നിവർ ഡിക്ലറേഷൻ എഴുതാനും തയ്യാറായിരുന്നില്ല. ഈ താരങ്ങളെ ലങ്കൻ സ്‌ക്വാഡിലേക്ക് പരിഗണിച്ചതുമില്ല.
ഇന്ത്യയും ബി നിരയുമാണ് ലങ്കയിലെത്തിയിരിക്കുന്നത്. സീനിയർ താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിന് പോയ സാഹചര്യത്തിലാണ് യുവതാരങ്ങളെയാണ് ഇന്ത്യ ലങ്കയിലേക്ക് അയച്ചിരിക്കുന്നത്. ശിഖർ ധവാൻ നയിക്കുന്ന ടീമിനെ രാഹുൽ ദ്രാവിഡാണ് പരിശീലിപ്പിക്കുന്നത്. ധവാൻ, ഭുവനേശ്വർ കുമാർ, മനീഷ് പാണ്ഡെ, ഹാർദ്ദിക് പാണ്ഡ്യ എന്നിവരെ മാറ്റി നിർത്തിയാൽ ഇന്ത്യൻ നിരയിൽ മുഴുവൻ യുവതാരങ്ങളാണ്.
Post Your Comments