Latest NewsKeralaNews

മുകേഷ് എംഎൽഎയോ ഫോൺ വിളിച്ച കുട്ടിയോ അല്ല , കേരളത്തിലെ വിദ്യാഭാസ മന്ത്രിയാണ് മറുപടി പറയേണ്ടത്!

സഹായം അഭ്യർത്ഥിച്ചു വിളിച്ച വിദ്യാർത്ഥിയോട് മോശമായി സംസാരിക്കുന്ന മുകേഷിന്റെ ശബ്ദം വൈറലായിരുന്നു.

കൊല്ലം : സോഷ്യൽ മീഡിയ ഏറ്റുപിടിച്ച വിവാദങ്ങളിൽ ഒന്നാണ് കൊല്ലം എംഎൽഎ മുകേഷിന്റെ ഒരു ഫോൺ കാൾ. സഹായം അഭ്യർത്ഥിച്ചു വിളിച്ച വിദ്യാർത്ഥിയോട് മോശമായി സംസാരിക്കുന്ന മുകേഷിന്റെ ശബ്ദം വൈറലായിരുന്നു. എന്നാൽ ഈ സംഭവത്തിൽ മുകേഷ് എംഎൽഎയോ ഫോൺ വിളിച്ച കുട്ടിയോ അല്ല, കേരളത്തിലെ വിദ്യാഭാസ മന്ത്രിയാണ് മറുപടി പറയേണ്ടതെന്നു ബിജെപി നേതാവ് സന്ദീപ് വാര്യർ. ഫേസ് ബുക്കിലൂടെയായിരുന്നു സന്ദീപിന്റെ പ്രതികരണം.

read also: പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന: കേരളത്തിന് സാധാരണ വിഹിതത്തിന്റെ രണ്ട് ഇരട്ടിയലധികം ഭക്ഷ്യധാന്യം

‘ മുകേഷ് എംഎൽഎയോ ഫോൺ വിളിച്ച കുട്ടിയോ അല്ല , കേരളത്തിലെ വിദ്യാഭാസ മന്ത്രിയാണ് മറുപടി പറയേണ്ടത് . പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് സ്വന്തം എംഎൽഎയുടെ പേര് അറിയില്ലെങ്കിൽ കൊട്ടിഘോഷിക്കുന്ന നമ്മുടെ വിദ്യാഭ്യാസ നിലവാരം എവിടെയാണ് ? അതുകൊണ്ട് മുകേഷും കുട്ടിയും തൽക്കാലം മാറി നിൽക്കട്ടെ , വിദ്യാഭ്യാസ മന്ത്രി മറുപടി പറയട്ടെ.’ – സന്ദീപ് കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button