മനില: ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി സൈനിക വിമാനം തകർന്നു. ഫിലിപ്പീന്‍സിൽ സൈനികരടക്കം 96 യാത്രക്കാരടങ്ങിയ എയര്‍ഫോഴ്സിന്റെ സി -130 സൈനിക വിമാനമാണ് ഇന്നലെ രാവിലെ സുലു പ്രവിശ്യയിലെ ജോളോ ദ്വീപില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തകർന്നത്. റണ്‍വേയില്‍ നിന്ന് തെറ്റിമാറിയുണ്ടായ അപകടത്തില്‍പ്പെട്ട് 45 പേര്‍ മരിച്ചു. മരിച്ചവരില്‍ 42പേര്‍ സൈനികരും മൂന്നുപേര്‍ പ്രദേശവാസികളുമാണ്. 49 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായ 5 സൈനികര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എന്നാൽ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.
Also Read:കോപ അമേരിക്ക: അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനലിനു കളമൊരുങ്ങുന്നു
നിലവില്‍ രാജ്യത്തുണ്ടായതില്‍ വച്ചേറ്റവും വലിയ സൈനിക ദുരന്തമാണിത്.
അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നുവെന്നാണ് വിവരം.
ദക്ഷിണ കഗയാനിലെ ഒറോ സിറ്റിയില്‍ നിന്ന് സൈനികരെ മിന്‍ഡനാവോ ദ്വീപിലേക്ക് മാറ്റുന്നതിനിടയിലാണ് ലോകത്തെ ഞെട്ടിച്ച ഈ ദുരന്തം സംഭവിച്ചത്.
യാത്രക്കാരില്‍ ഭൂരിഭാഗവും അടുത്തിടെ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ പുതിയ ബാച്ച് സൈനികരാണ്. ചില സൈനികര്‍ വിമാനം തകരുന്നതിന് മുൻപ് പുറത്തേക്ക് ചാടിയതായി സുലു ടാസ്ക് ഫോഴ്സ് മേധാവി മേജര്‍ ജനറല്‍ വില്യം ഗോണ്‍സാല്‍സ് പറഞ്ഞു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Post Your Comments