തിരുവനന്തപുരം: കിറ്റക്‌സിലെ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബെന്നി ബെഹനാന്റെ പരാതിയിലാണ് ആദ്യം പരിശോധന നടത്തിയതെന്ന് മന്ത്രി അറിയിച്ചു. പിന്നീട് വിഷയം നിയമസഭയില്‍ ഉന്നയിച്ച പി.ടി. തോമസ് എം.എല്‍.എ സീറോ ലിക്വിഡ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്ന് അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വനിത ജീവനക്കാരിയുടെ ശബ്ദ സന്ദേശത്തെ തുടര്‍ന്നും പരിശോധന ഉണ്ടായെന്നും മന്ത്രി അറിയിച്ചു.
പരിശോധനകളുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതി നല്‍കാതെ സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത് ഗൗരവകരമാണെന്ന് പി.രാജീവ് പറഞ്ഞു. വ്യവസായ മന്ത്രിയെയോ മുഖ്യമന്ത്രിയെയോ നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുമായിരുന്നിട്ടും കിറ്റക്‌സ് മുതലാളി സമൂഹ മാധ്യമങ്ങള്‍ ആരോപണം ഉന്നയിക്കാനായി തെരഞ്ഞെടുത്തെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന സാബു എം. ജേക്കബിന്റെ ആരോപണം മന്ത്രി നിഷേധിക്കുകയും ചെയ്തു.
Post Your Comments