Latest NewsKeralaNattuvarthaNews

കള്ളപ്പണ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ രണ്ടാം ഘട്ട വാദം ഇന്ന്

ഇഡി ബിനീഷ് കോടിയേരിയ്ക്കെതിരെ ഉന്നയിക്കുന്നത് ആരോപണങ്ങൾ മാത്രമാണെന്ന് ബിനീഷിന്റെ അഭിഭാഷകൻ

ബംഗളൂരു: കള്ളപ്പണക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പന്ത്രണ്ടാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷയിലെ രണ്ടാം ഘട്ട വാദമാണ് ഇന്ന് നടക്കുക.

കഴിഞ്ഞ 238 ദിവസമായി ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലാണ്. ഇതിനിടെ പതിനൊന്ന് തവണ ജാമ്യം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പരിഗണിക്കുന്നത് വിവിധ കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു.

ജൂൺ 30 ന് ബിനീഷിന്റെ ജാമ്യാപേക്ഷയിൽ ആദ്യ ഘട്ട വാദം പൂർത്തിയായി. ഇഡി ബിനീഷ് കോടിയേരിയ്ക്കെതിരെ ഉന്നയിക്കുന്നത് ആരോപണങ്ങൾ മാത്രമാണെന്നാണ് ബിനീഷിന്റെ അഭിഭാഷകൻ ജാമ്യ ഹർജിയിൽ വാദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button