ന്യൂഡല്‍ഹി: യുഎസില്‍ വികസിപ്പിച്ച മൊഡേണ വാക്‌സിനേഷന്റെ ആദ്യ ബാച്ച് ഇന്ത്യയിലേയ്ക്ക്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, എത്ര ഡോസ് വാക്‌സിനാണ് ആദ്യ ബാച്ചില്‍ ഉണ്ടാകുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സിനാണ് മൊഡേണ. നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് V എന്നീ വാക്‌സിനുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. ജൂണ്‍ 29നാണ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി തേടി മരുന്ന് നിര്‍മ്മാണ കമ്പനിയായ സിപ്ല ഡിസിജിഐയെ സമീപിച്ചത്.
കോവിഡിനെതിരെ 94 ശതമാനത്തിലധികം ഫലപ്രാപ്തിയുള്ള വാക്‌സിനാണ് മൊഡേണ. മൊഡേണ വാക്‌സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അമേരിക്കയിലെ 12 കോടിയോളം ആളുകള്‍ക്ക് ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് നല്‍കിയത്. ഫൈസറുമായുള്ള ചര്‍ച്ചയും അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments