KeralaLatest NewsNews

ഓണ്‍ലൈന്‍ ക്ലാസിനൊപ്പം നല്‍കുന്ന ഹോംവര്‍ക്കുകളുടെ എണ്ണത്തെക്കുറിച്ച് പരാതിയുമായി ഒരു കൊച്ചുമിടുക്കന്‍

തിരുവനന്തപുരം : കോവിഡ് മഹാമാരി വന്നതോടെ പഠനമെല്ലാം ഓണ്‍ലൈന്‍ വഴിയാണ്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ പോരായ്മയും പ്രശ്‌നങ്ങളും എണ്ണിപ്പറഞ്ഞ് ഒരു കൊച്ചുമിടുക്കന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ക്ലാസിനൊപ്പം നല്‍കുന്ന ഹോംവര്‍ക്കുകളുടെ എണ്ണത്തെക്കുറിച്ചാണ് ഈ മിടുക്കന്റെ പരാതി. സ്‌കൂള്‍ ഗ്രൂപ്പില്‍ ടീച്ചര്‍മാര്‍ തുരുതുരാ ഹോം വര്‍ക്കുകള്‍ ഇട്ടുതരുന്നതിലാണ് ഈ വിദ്യാര്‍ഥിക്ക് വലിയ സങ്കടം. പഠിക്കാനാണെങ്കില്‍ ഇത്രയൊക്കെ ഹോംവര്‍ക്ക് വേണ്ട. വളരെ കുറച്ച് തന്നാല്‍ മതിയെന്നാണ് കുട്ടി പറയുന്നത്. വളരെ സങ്കടത്തോടെ ഇക്കാര്യങ്ങള്‍ ടീച്ചര്‍മാരോട് പറയുന്ന കുട്ടിയുടെ വീഡിയോ വളരെ കുറഞ്ഞ സമയംകൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്.

Read Also :വിവാഹ വാ​ഗ്ദാനം നല്‍കി മതം മാറ്റി, പിന്നാലെ പീഡനം, അസഭ്യം പറയല്‍: മറ്റൊരു യുവതിയെ വിവാഹം കഴിച്ചു, പരാതി

”നിങ്ങള് പഠിക്കണം പഠിക്കണം എന്നു പറയുന്നുണ്ടല്ലോ. ഈ പഠിത്തം എന്താണെന്നാണ് ടീച്ചര്‍മാരേ നിങ്ങളുടെ വിചാരം. എനിക്ക് വെറുത്തുപോയി, സങ്കടത്തോടെ പറയുകയാ, നിങ്ങളിങ്ങനെ നോട്ട് ഇടല്ലേ. എഴുതാന്‍ ആണെങ്കില്‍ ഇത്തിരിയിടണം, അല്ലാതെ ഇങ്ങനെ ചെയ്യരുത്.. പഠിത്തം എന്നു പറഞ്ഞാല്‍ ഇഷ്ടമാ, പക്ഷേ ഇങ്ങനെ ചെയ്യല്ലേ, ഞാന്‍ വെറുത്തു. എനിക്ക് വലിയ സങ്കടമാവുന്നു, ഇങ്ങനെ ഇട്ടാല്‍ എനിക്ക് ഭ്രാന്താ. സങ്കടത്തോടെ പറയാ, ഇനിയങ്ങനെ ചെയ്യല്ലേ ടീച്ചര്‍മാരേ എന്നിങ്ങനെ പോകുന്ന സംസാരം ടീച്ചര്‍മാരോട് പറഞ്ഞതിനെല്ലാം മാപ്പ് പറഞ്ഞാണ് അവസാനിക്കുന്നത്.

കൈലാസ് മേനോന്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തമാശയായി തോന്നുമെങ്കിലും കുട്ടി പറയുന്നതില്‍ കാര്യമുണ്ടെന്നാണ് പലരുടെയും പ്രതികരണം. ഇപ്പോള്‍ തുടരുന്ന ഓണ്‍ലൈന്‍ പഠനവും ഹോംവര്‍ക്കുകളുടെ ആധിക്യവുമെല്ലാം കുട്ടികളെ ദോഷമായി ബാധിക്കുന്നുണ്ടെന്ന അഭിപ്രായവും പലരും പങ്കുവെക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button