തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3414 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1063 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1811 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 9758 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 43 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: എന്തിനാണ് ഇങ്ങനെ ‘തള്ളിമറിക്കുന്നത്’?: സഖാക്കൾ കൊട്ടിഘോഷിച്ച മുഖ്യമന്ത്രിയുടെ ആ അവകാശവാദവും പൊളിഞ്ഞു
തിരുവനന്തപുരം സിറ്റിയിൽ 333 കേസുകൾ രജിസ്റ്റർ ചെയ്തു. 47 പേരാണ് അറസ്റ്റിലായത്. 175 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 595 കേസുകൾ രജിസ്റ്റർ ചെയ്യുകയും 286 പേർ അറസ്റ്റിലാകുകയും 309 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 613 കേസുകളും കൊല്ലം സിറ്റിയിൽ 933 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: ഇന്ത്യയെ ഇസ്ലാമീകരിക്കാന്‍ ജമാ അത്തെ ഇസ്ലാമി സൗദിയില്‍ നിന്ന് പണം വാങ്ങുന്നു : ശോഭ സുരേന്ദ്രന്‍
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 333, 47, 175
തിരുവനന്തപുരം റൂറൽ – 595, 286, 309
കൊല്ലം സിറ്റി – 933, 47, 19
കൊല്ലം റൂറൽ – 613, 32, 72
പത്തനംതിട്ട – 45, 38, 69
ആലപ്പുഴ- 27, 11, 164
കോട്ടയം – 194, 175, 144
ഇടുക്കി – 65, 9, 11
എറണാകുളം സിറ്റി – 72, 22, 14
എറണാകുളം റൂറൽ – 77, 20, 123
തൃശൂർ സിറ്റി – 63, 78, 115
തൃശൂർ റൂറൽ – 18, 14, 351
പാലക്കാട് – 99, 116, 31
മലപ്പുറം – 45, 42, 4
കോഴിക്കോട് സിറ്റി – 31, 0, 25
കോഴിക്കോട് റൂറൽ – 49, 53, 3
വയനാട് – 51, 0, 23
കണ്ണൂർ സിറ്റി – 53, 53, 33
കണ്ണൂർ റൂറൽ – 33, 0, 105
കാസർഗോഡ് – 18, 20, 21
Post Your Comments