ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യം.ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളിക്കും ഒന്‍പത് സുഹൃത്തുക്കള്‍ക്കുമായി ലഭിച്ചത് 40 കോടിയിലേറെ രൂപ (20 ദശലക്ഷം ദിര്‍ഹം). കൊല്ലം സ്വദേശി രഞ്ജിത് സോമരാജന്റെ പേരിലെടുത്ത ടിക്കറ്റിനാണ് സമ്മാനം.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കൂട്ടുകാരോടൊപ്പം ചേര്‍ന്ന് രഞ്ജിത് ടിക്കറ്റെടുക്കാറുണ്ട്. ദുബായിലെ ഒരു ഹോട്ടലിന്റെ വാലെ പാര്‍ക്കിങ്ങില്‍ ജോലി ചെയ്യുന്ന ഇന്ത്യ, പാക്കിസ്ഥാന്, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളായ ഒന്‍പത് പേരാണ് രഞ്ജിതിന്റെ സഹ ഭാഗ്യവാന്മാര്. ഓരോരുത്തരും 100 ദിര്‍ഹം പങ്കിട്ടായിരുന്നു ജൂണ്‍ 29ന് ടിക്കറ്റ് വാങ്ങിയത്.
2008 മുതല്‍ ദുബായ് ടാക്സിക്ക് കീഴില്‍ വിവിധ കമ്ബനികളില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് രഞ്ജിത്.
Post Your Comments